സ്പീക്കർ എം.ബി രാജേഷ് സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കുന്നില്ല


 പാലക്കാട്ട് ഇന്ന് നടക്കുന്ന സമാധാന യോഗത്തിൽ സ്പീക്കർ എം.ബി രാജേഷ്  പങ്കെടുക്കുന്നല്ലെന്ന് അറിയിച്ചു 

സ്പീക്കർമാർ സാധാരണ ഇത്തരം യോഗങ്ങളിൽ പങ്കെടുക്കുന്ന കീഴ് വഴക്കമില്ല.  എങ്കിലും സമാധാന യോഗമായതിനാലും നഗരത്തിൽ താമസിക്കുന്ന ജനപ്രതിനിധി എന്ന നിലയിലും പങ്കെടുക്കുന്നത് ഉചിതമാകുമെന്ന് കരുതിയതിനാൽ യോഗത്തിനെത്തുമെന്ന് അറിയിച്ചിരുന്നു. 

എന്നാൽ അതൊരു പുതിയ കീഴ് വഴക്കം സൃഷ്ടിക്കപ്പെടാൻ ഇടയാക്കുമെന്നും ഭരണഘടനാ പദവിയുടെ ഔചിത്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നു വരുമെന്നുമുള്ള അഭിപ്രായങ്ങൾ കണക്കിലെടുത്ത് ഇന്നത്തെ യോഗത്തിൽ പങ്കെടുക്കുന്നതല്ല എന്നും  യോഗ തീരുമാനങ്ങൾക്കും സമാധാന ശ്രമങ്ങൾക്കും എല്ലാ പിന്തുണയും അദ്ദേഹം അറിയിച്ചു 


Below Post Ad