പട്ടിത്തറ അരിക്കാട് അനധികൃത മണ്ണ് ഖനനം നടത്തി കൊണ്ടു പോകുകയായിരുന്ന ടിപ്പറും ജെസിബിയും പടിഞ്ഞാറങ്ങാടിയിൽ വെച്ച് റവന്യൂ സ്കോഡ് പിടിച്ചെടുത്തു.
ഇന്ന് കാലത്ത് പട്ടിത്തറ വിഒഡി ജി സുരേഷ് എംകെ കബീർ (SVO) കപ്പൂർ വി ഒ കൃഷ്ണ കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
പട്ടിത്തറ മേഖലയിൽ അനധികൃത മണ്ണെടുപ്പ് നടക്കുന്നുണ്ടെന്ന വ്യാപക പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.