കൂറ്റനാട്: പ്രയത്നിച്ചാല്‍ സാധ്യമാവാത്തതൊന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കൂറ്റനാട് വാവന്നൂര്‍ കിളിമുക്ക് സ്വദേശിനി നിഷ എന്ന 27കാരി.
ആദ്യം ചെറുവാഹനങ്ങൾ ഓടിക്കാൻ തോന്നിയ ഇഷ്ടം പിന്നീട് വലിയ വാഹനങ്ങളിലേക്ക് മാറിയപ്പോൾ അത് നിഷ എന്ന നിഷ ബര്ക്കത്തിന് ഉപജീവനമാർഗവുമായി. പെട്രോളിയം ടാങ്കര്‍ലോറിയില്‍ ഡ്രൈവറായിരിക്കെ വിദേശ കമ്പനിയില്‍ നിഷക്ക് അവസരം കൈവന്നിരിക്കുകയാണിപ്പോൾ.
ഏപ്രില്‍ 10ന് ദുബൈയിലേക്ക് വിമാനം കയറും. തൃശൂര്‍ സ്വദേശിയുടെ നിയന്ത്രണത്തിലുള്ള ദുബൈയിലെ ന്യൂമേഡ് പെട്രോളിയം കമ്പനിയിലാണ് ഡ്രൈവറായി ജോലിയിൽ പ്രവേശിക്കുക. ഒരുവര്‍ഷം മുമ്പ് തൃശൂര്‍ സ്വദേശിനി ഡലീഷ എന്ന യുവതി ഇതേ കമ്പനിയിലേക്ക് പോയിരുന്നു.
ഏറെ നിയമതടസ്സങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം പരിഹരിച്ചാണ് ഡലീഷ ദുബൈയിലെത്തിയത്. നിഷ കൂടി എത്തുന്നതോടെ രണ്ടാമത്തെ മലയാളി വനിതയാകും കമ്പനിയിൽ ഈ ജോലിയില്‍.