പെരുമ്പിലാവ് അറയ്ക്കല്‍ പാടത്തിനു സമീപം ഉണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിനു ഗുരുതര പരുക്ക്. ചാലിശ്ശേരി കുന്നത്തേരി കാക്കശ്ശേരി വീട്ടില്‍ പ്രദീപിനാണ് പരിക്കേറ്റത്. ഇയാളെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്ക്ായി തൃശൂര്‍ മെഡിക്കല്‍ കോളേജാശുപ്ത്രിയില്‍ പ്രവേശിപ്പിച്ചു.
ചൊവ്വ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണു സംഭവം. പാടത്തിനു സമീപം വിജനമായ സ്ഥലത്തു വീണു കിടന്നിരുന്ന ഇദ്ദേഹത്തെ സമീപവാസികളായ പള്ളിക്കര വീട്ടില്‍ വിക്രം, അതുല്‍കൃഷ്ണ, നിച്ചു എന്നിവരാണു ആശുപത്രിയില്‍ എത്തിച്ചത്.
പ്രദീപ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ അജ്ഞാത വാഹനം തട്ടിയതാണെന്നു സൂചനയുണ്ട്. തലയ്ക്ക് പരുക്കേറ്റ പ്രദീപ് 10 മിനിട്ടോളം വഴിയോരത്ത് കിടന്നെങ്കിലും ഹൈവേയില്‍ സഞ്ചരിച്ചിരുന്ന വാഹനങ്ങളൊന്നും രക്ഷയ്ക്ക് എത്തിയിരുന്നില്ല. അതീവ ഗുരുതരാവസ്ഥയിലുള്ള പ്രദീപ് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.