കൂറ്റനാട് കിണറുകളിലെ ഇന്ധന സാന്നിധ്യം; സ്പീക്കർ യോഗം വിളിച്ചു I K NEWS


 കൂറ്റനാട് : കൂറ്റനാടും പരിസരപ്രദേശങ്ങളിലും കിണറുകളിൽ കണ്ട ഇന്ധന സാന്നിധ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനും വിഷയം പരിഹരിക്കുന്നതിനുമായി നിയമസഭാ സ്പീക്കർ എം ബി രാജേഷിന്റെ നേതൃത്വത്തില്‍  ഏപ്രിൽ 16ന്  ഉച്ചയ്ക്ക് 12 മണിക്ക് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് യോഗം ചേരുന്നു.

യോഗത്തില്‍  ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, മലിനീകരണ നിയന്ത്രണ ബോർഡ്, ഭൂഗർഭ ജല അതോറിറ്റി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരും നാഗലശ്ശേരി പഞ്ചായത്ത്  പ്രസിഡന്റും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

ഈ യോഗത്തില്‍ വെച്ച് വിഷയം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഉചിതമായ തീരുമാനം കൈക്കൊള്ളുകയും ചെയ്യുമെന്നും സ്പീക്കർ ഓഫീസ് അറിയിച്ചു 

Below Post Ad