ക്ലീൻ കപ്പൂർ പദ്ധതിയുടെ ഭാഗമായി ഉറവിട മാലിന്യ സംസ്കരണം ലക്ഷ്യമിട്ടു കൊണ്ട് കപ്പൂർ ഗ്രാമപഞ്ചായത്ത് ബയോ കമ്പോസ്റ്റ് ബിന്നുകൾ വിതരണം നടത്തി.വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷറഫുദ്ദീൻ കളത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ വൈസ് പ്രസിഡൻറ് ആമിന കുട്ടി കെ വി അദ്ധ്യക്ഷയായി.കില റിസോട്സ് പേഴ്സൺ ഒ രാജൻ മാസ്റ്റർ പദ്ധതി വിശധീകരിച്ചു.സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ പി ജയൻ ,കെ വി രവീന്ദ്രൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.
മെമ്പർ മാരായ ജയലക്ഷ്മി, അബ്ദുള്ള കുട്ടി കെ ടി ,പി ശിവൻ ,സൽമ ടീച്ചർ ,രാധിക എം.ഫസീല ടീച്ചർ ,മുതാം സ് , ഹസീന ബാൻ ,ഹൈദർ അലി , സെക്കീന ,സെക്രട്ടറി കെ ജയനൻ വി ഒ സരിത, സുധീർ തുടങ്ങിയവർ പങ്കെടുത്തു