വീണുകിട്ടിയ സ്വർണ്ണാഭരണം ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ എൽപ്പിച്ച അതിഥി തൊഴിലാളിയെ ആദരിച്ചു



കറുകപുത്തൂർ-പെരിങ്ങോട് റോഡിൽ നിന്നും വീണുകിട്ടിയ ഒന്നേമുക്കാൽ പവൻ സ്വർണ്ണചെയിൻ ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ എൽപ്പിച്ച ഉത്തർപ്രദേശുകാരനായ അതിഥി തൊഴിലാളി നസീറിനെ  ചാലിശ്ശേരി ജനമൈത്രി പോലീസ് അഭിനന്ദിച്ചു.

സത്യസന്ധമായ പ്രവൃത്തിയിലൂടെ ഏവർക്കും മാതൃകയായി മാറിയ അതിഥി തൊഴിലാളി നസ്സീറിനെ ചാലിശ്ശേരി ജനമൈത്രി പോലീസ് എസ് ഐ ഗോപാലന്റെ നേതൃത്വത്തിൽ ആദരിച്ചു.

ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ, അഭിലാഷ് എന്നിവർ പങ്കെടുത്തു.സ്റ്റേഷനിൽ എത്തിയ യഥാർത്ഥ ഉടമക്ക് ആഭരണം  കൈമാറി 

Tags

Below Post Ad