ചാലിശ്ശേരി-പെരിങ്ങോട് പാതയിൽ ബൈക്കപകടം;രണ്ടു പേർക്ക് പരിക്ക്


ചാലിശ്ശേരി-പെരിങ്ങോട് പാതയിൽ ബൈക്കപകടം;രണ്ടു പേർക്ക് പരിക്ക്. പിലാക്കാട്ടിരി സ്വദേശി ബഷീർ (50) ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ മകൾ എന്നിവർക്കാണ് പരിക്കേറ്റത്.കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല ബഷീറിനെ തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പച്ചിരിക്കയാണ്.


എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുത്തതോടെ നിയന്ത്രണംതെറ്റിയ ബൈക്ക് പോസ്റ്റിലിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
ഇതേ പാതയിൽ അപകടം പതിവാകുന്നുണ്ട്. കഴിഞ്ഞ ആഴ്ചയിൽ സ്വകാര്യ മണ്ഡപത്തിന് മുന്നിലാണ് ബൈക്കുകൾ കൂട്ടിയിടിച്ച് 3 പേർക്ക് പരിക്കേറ്റത്.

ചാലിശ്ശേരി - പെരിങ്ങോട് പാതയിൽ കാനകൾ മൂടാതെ കിടക്കുന്നതും യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നുണ്ട്

Below Post Ad