വാഹന അപകടത്തില്‍ പരിക്കേറ്റ് റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞു ഇസാന് രക്ഷകനായത് നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ്.
ഇന്നലെ രാത്രി പാലക്കാട് തൃത്താലയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള മാര്‍ഗ്ഗമധ്യേ രാത്രി പത്തുമണിയോടെ സ്പീക്കറുടെ വാഹനം നാഷണല്‍ ഹൈവേയില്‍ മംഗലപുരത്തിനു സമീപം എത്തിയപ്പോഴായിരുന്നു റോഡില്‍ എട്ടുമാസത്തോളം പ്രായമുള്ള ഇസാന്‍ ചോരയില്‍ കുളിച്ചു കിടക്കുന്നത് സ്പീക്കറുടെ കണ്ണില്‍പ്പെട്ടത്.
വാഹനം നിറുത്തി ഇറങ്ങിയപ്പോള്‍ വലിയ അകലെയല്ലാതെ അപകടത്തില്‍പ്പെട്ട നിലയില്‍ ഒരു മാരുതി ആള്‍ട്ടോ കാര്‍ കണ്ടു.അപകട സമയത്ത് കുഞ്ഞ് കാറില്‍നിന്നും തെറിച്ചു വീണതാണെന്ന് തിരിച്ചറിഞ്ഞ സ്പീക്കര്‍ ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്ന പോലീസുകാരോട് വാഹനത്തിനുള്ളില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും,
ഒപ്പം കുഞ്ഞ് ഇസാനെ എടുത്ത് തൊട്ടടുത്തുള്ള കഴക്കൂട്ടം സി എസ് ഐ മിഷന്‍ ഹോസ്പിറ്റലിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചു. ഇപ്പോള്‍ കുട്ടിയും മാതാപിതാക്കളും അപകടനില തരണം ചെയ്തു.