കരിയന്നൂരിലെ അഞ്ച് നവീകരിച്ച റോഡുകൾ പരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.എം സക്കരിയ ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു.
കരിയന്നൂർ സ്കൂൾ - പടിഞ്ഞാറെ ആനപ്പടി റോഡ്, കരിയന്നൂർ ആനപ്പടി ആകപ്പള്ളിയാൽ റോഡ്, കരിയന്നൂർ സ്കൂൾ വാസു റോഡ്, പുലിയപ്പറ്റപ്പടി എസ്.സി കോളനി റോഡ്, സ്രാമ്പിക്കൽ കോളനി സംരക്ഷണഭിത്തി എന്നിവയാണ് നാടിന് സമർപ്പിച്ചത്.
പതിനാറാം വാർഡ് മെമ്പെറും വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഭി എടമന അദ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ കമ്മുക്കുട്ടി എടത്തോൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷിത ദാസ് പഞ്ചായത്ത് മെമ്പർമാരായ അനിത രാമചന്ദ്രൻ, വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.പി ഹസൻ, അലിക്ക, പ്ലാൻ റിസോർസ് പേഴ്‌സൺ രാമദാസ് പരുതൂർ,
ഗ്രന്ഥകാരനും ദീർഘകാലം സർക്കാർ ഉന്നത ഉദ്യോഗസ്ഥനുമായിരുന്ന സി. രാജഗോപാലൻ, മുൻ മെമ്പർമാരായ ബഷീർ മാസ്റ്റർ, പ്രഭാകരൻ മാസ്റർ, പ്രിയപ്പെട്ട അബൂബക്കർ കെ.ടി, നിസാർ മാസ്റ്റർ, സുബൈർ പുളിക്കൽ, അയ്യൂബ് മാസ്റ്റർ,ഇജാസ് പളിപ്പുറം, പൊന്നു രാമചന്ദ്രൻ, സുഭാഷ് ഓടുപാറ, സുഭീഷ് ഓടുപാറ, മുരളി ഓടുപാറ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവരും സംബന്ധിച്ചു. എ.ഡി.എസ് ലീല ചടങ്ങിന് നന്ദി അറിയിച്ചു.