വളാഞ്ചേരി: കൊട്ടാരം നടക്കാവിൽ വെണ്ടല്ലൂർ റോഡിൽ അബൂബക്കർ മാസ്റ്റർ (68), ഇദ്ദേഹത്തിന്‍റെ പേരമകളും അതളൂരിലെ ചേരിയത്ത് റിയാസിന്‍റെ ഭാര്യയുമായ ജുനൂദ (23) എന്നിവർ മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചു.
ബുധനാഴ്ച രാത്രി എട്ടരയോടെയാണ് കൊട്ടാരത്തുള്ള മാതാവിന്‍റെ വീട്ടിൽ ജുനൂദ മരിച്ചത്. ദീർഘകാലമായി ഇവർ അർബുദത്തിന് ചികിത്സയിലായിരുന്നു.
പേരക്കുട്ടിയുടെ മരണ വിവരമറിഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ച അബൂബക്കർ മാസ്റ്ററെ രാത്രിയോടെ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പുലർച്ച 3.30ഓടെ മരിച്ചു.