ഗോപാലകൃഷ്ണ ഗോഖലെയുടെ 156ാം ജന്മദിനത്തോടനുബന്ധിച്ച് ഗോഖലെ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന അമൃതം ഏകദിന ക്യാമ്പിൻെറ സംഘാടക സമിതി രൂപീകരിച്ചു. മെയ് 8 നാണ് ക്യാമ്പ് നടക്കുന്നത് . വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും .
2022-23 അധ്യയന വർഷത്തിൽ 4,5 ക്ലാസുകളിലേക്ക് പ്രവേശനം നേടുന്ന ഗോഖലെ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കും ,മറ്റു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും ക്യാമ്പിൽ പങ്കെടുക്കാം.
ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വി ബാലകൃഷ്ണൻ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് പികെ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു . ഗ്രാമ പഞ്ചായത്ത് അംഗം പി ജയൻ , പ്രധാന അധ്യാപകൻ പി വി റഫീഖ് മാസ്റ്റർ, ജ്ഞാനോദയം ഗ്രന്ഥശാല പ്രസിഡൻറ് സി മുഹമ്മദ് കുട്ടി മാസ്റ്റർ , സെക്രട്ടറി കെ എം അബൂബക്കർ മാസ്റ്റർ , സുധാദേവി ടീച്ചർ , സാംബൻ അരിക്കാട് , ഇ വി പുഷ്പലത , പി ദിവാകരൻ , താജിഷ് ചേക്കോട് തുടങ്ങിയവർ സംസാരിച്ചു .
ക്യാമ്പിൽ പങ്കെടുക്കുവാനും ക്യാമ്പിനോടനുബന്ധിച്ചു ചെയ്യേണ്ട പ്രവർത്തനങ്ങൾ അറിയുവാനും ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ 9846756581, 9745214045 എന്ന വാട്ട്സപ്പ് നമ്പറുകളിൽ ബന്ധപ്പെടണം