ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.ദേശമംഗലം ഗവ.ആശുപത്രിക്ക് പിറകുവശം താമസിക്കുന്ന മാടക്കാട്ടുവളപ്പിൽ പരേതനായ നാരായണൻ മകൻ ശ്രീനിഷ് (37) ആണ് മരണപെട്ടത്.
കഴിഞ്ഞ വ്യാഴാഴ്ച ദേശമംഗലത്ത് നിന്നും ഷൊർണൂർ ഭാഗത്തേക്ക് ബൈക്കിൽ പോകുമ്പോൾ നമ്പ്യാർ പള്ളത്ത് വെച്ച് രാത്രി 10.30ന് എതിരേ വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.
സാരമായി പരിക്കുപറ്റിയ ശ്രീനീഷിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലിരിക്കെയാണ് മരണം. പുതുശ്ശേരി പുണ്യതീരം ശ്മശാനത്തിൽ സംസ്ക്കാരം നടത്തി.
അമ്മ: കാർത്ത്യായനി (അമ്മിണി).ഭാര്യ: ശ്രീജ.
SWALE