വളാഞ്ചേരി : ദേശീയപാത വട്ടപ്പാറയിൽ മരം കയറ്റിവന്ന ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ചു. അപകടത്തിൽ ബസിന്റെ മുൻഭാഗത്തെ ചില്ല് പൂർണമായും തകർന്നു. ആർക്കും പരിക്കില്ല.
ചൊവ്വാഴ്‌ച വൈകുന്നേരമാണു സംഭവം. തൃശ്ശൂർ ഭാഗത്തേക്കു മരവുമായി പോയ ലോറി നിർത്തിയിട്ട വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ തിരൂർ ഭാഗത്തേക്കു പോകുകയായിരുന്ന സ്വകാര്യബസിൽ ഇടിക്കുകയായിരുന്നു.
ആറുവരിപ്പാതയുടെ പണി നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ കുറച്ചുസമയം ഗതാഗതം തടസ്സപ്പെട്ടു.