വളാഞ്ചേരിയിൽ വൻ കുഴൽപ്പണവേട്ട;രേഖകളില്ലാത്ത ഒരുകോടി മൂന്നു ലക്ഷം രൂപ പിടികൂടി I K NEWS


വളാഞ്ചേരിയിൽ വൻ കുഴൽപ്പണ വേട്ട. രേഖകളില്ലാതെ കാറിൽ കടത്തുകയായിരുന്ന ഒരുകോടി മൂന്നു ലക്ഷത്തി എൺപതിനായിരം രൂപയാണ് പൊലീസ് പിടികൂടിയത്.

മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി സബ്കൽ, ഭാര്യ അർച്ചന എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്ന് വേങ്ങരയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണം.

116 ഗ്രാം സ്വർണ നാണയങ്ങളും ഇവരിൽ നിന്നും പൊലീസ് പിടികൂടിയിട്ടുണ്ട്.

Tags

Below Post Ad