മോഷ്ടിച്ച ബൈക്കുകളിലെത്തി സ്വർണമാല പിടിച്ചുപറിക്കുന്ന സംഘത്തിലെ രണ്ടുപേർ ഷൊർണൂർ പൊലീസിന്‍റെ പിടിയിലായി.
മലപ്പുറം തൂത ആലിപ്പറമ്പ് വാഴേങ്കട താഴത്തേതിൽ മുബഷീർ (23), ചങ്ങരംകുളം പിടാവന്നൂർ കല്ലേലവളപ്പിൽ ശ്യാം പ്രകാശ് (24) എന്നിവരാണ് പിടിയിലായത്.
രണ്ടാഴ്ചയിലധികമായി ഇവർ ഷൊർണൂരിലും പരിസരപ്രദേശങ്ങളിലും കവർച്ച നടത്തുകയായിരുന്നു.
രണ്ടാഴ്ച മുമ്പ് കയിലിയാട്ടുനിന്ന് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് വരുകയായിരുന്ന വിദ്യാർഥിനിയുടെ ഒരു പവൻ സ്വർണമാല പൊട്ടിച്ച് കടന്ന കേസിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.