വീട്ടിന് തൊട്ടടുത്തുള്ള റബർതോട്ടത്തിന് സമീപത്തുവച്ചാണ് ഭാര്യയെയും മക്കളെയും കൂട്ടക്കൊലചെയ്യാനുള്ള കെണി മുഹമ്മദ് ഒരുക്കിയത്.എല്ലാവരും വാഹനത്തിനുള്ളിൽ കയറി എന്ന് ഉറപ്പുവരുത്തിയതോടെ ഡോർ ലോക്കുചെയ്ത് തീകൊളുത്തുകയായിരുന്നു.
സംഭവത്തിൽ മുഹമ്മദിനുപുറമേ ഭാര്യ ജാസ്മിൻ, മകൾ ഫാത്തിമ സഫ എന്നിവരാണ് മരിച്ചത്.അഞ്ചുവയസുകാരിയായ മറ്റൊരു മകൾ ഷിഫാന ഗുരുതാരാവസ്ഥയിൽ ചികിത്സയിലാണ്.വാഹനത്തിൽ വലിയ ഗുണ്ടുകളും പടക്കം പോലുള്ള സ്‌ഫോടകവസ്‌തുക്കളും വിറകും തീ പിടിക്കുന്ന വസ്തുക്കളും നിറച്ചിരുന്നു
വാഹനത്തിന്റെ ഡോർ ലോക്കുചെയ്തശേഷം തീയിടാനുളള മുഹമ്മദിന്റെ ശ്രമം കണ്ട് ജാസ്മിന്‍ സഹോദരി റസീനയെ ഫോണിൽ വിളിച്ചതാണ് അഞ്ചുവയസുകാരിയുടെ ജീവൻ രക്ഷിച്ചത്. ഫോൺ വിളിയെത്തുടർന്ന് ഓടിയെത്തിയ റസീന കണ്ടത് നിന്നുകത്തുന്ന വാഹനമാണ്.
ഈ സമയമാണ് പൊള്ളലേറ്റ മുഹമ്മദ് മരണവെപ്രാളത്തിൽ വാഹത്തിന്റെ ഡോർ തുറന്ന് പുറത്തേക്ക് ചാടിയത്.ഇതുവഴിതന്നെ ഷിഫാനയും തീ പിടിച്ച ശരീരവുമായി പുറത്തേക്ക് വീണു.റസീനയുടെ നേതൃത്വത്തിലാണ് നിലത്ത് ഉരുട്ടിയും മറ്റും കുട്ടിയുടെ ദേഹത്തെ തീയണച്ചത്.
മറ്റുള്ളവരെ രക്ഷപ്പെടുത്താൻ നോക്കിയെങ്കിലും അവർക്ക് ഒന്നുചെയ്യാൻ കഴിഞ്ഞില്ല.അവരുടെ മുന്നിൽ വച്ചുതന്നെ ജാസ്മിനും ഫാത്തിമ സഫയും തീനാളത്തില്‍ എരിഞ്ഞടങ്ങുകയായിരുന്നു.