പടിഞ്ഞാറങ്ങാടി തണ്ണീർക്കോട് റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന യുവതി മരിച്ചു.
മേഴത്തൂർ മണ്ണിൽ വീട്ടിൽ വിദ്യാധരൻ്റെ മകൾ ഹരിത (24) ആണ് മരിച്ചത്.ഗുരുതരമായി പരിക്ക് പറ്റിയതിനെ തുടർന്ന് ദിവസങ്ങളായി വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന യുവതി ഇന്ന് മരണത്തിന് കീഴടങ്ങി
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹരിത കോട്ടക്കൽ മിംസ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞ് വരികയായിരുന്നു. കഴിഞ്ഞ ദിവസം നില ഗുരുതരമാവുകയും വെള്ളിയാഴ്ച ഒരു മണിയോടെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. കൂറ്റനാട് സയൻഷ്യ ട്യൂഷൻ സെൻ്ററിലേയും കുമരനല്ലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലേയും അധ്യാപിക ആയിരുന്നു.
ഏപ്രിൽ 20 ന് പടിഞ്ഞാറങ്ങാടി തണ്ണീർക്കോട് റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടത്തിൽ കൂറ്റനാട് പിലാക്കാട്ടിരി സ്വദേശി രഞ്ജിത്ത് (23) മരണപ്പെട്ടിരുന്നു.യുവാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്ത യുവതിയെ ഗുതുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു
അപകടത്തിന്റെ സി സി ടി വി ദൃശ്യം