കുമരനല്ലൂർ സെൻ്ററിലെ ടാക്സി സ്റ്റാൻ്റ് പൊളിച്ചുമാറ്റാൻ തുടങ്ങി


കുമരനല്ലൂർ സെൻ്ററിൽ അപകടാവസ്ഥയിൽ  ഉണ്ടായിരുന്ന ടാക്സി സ്റ്റാൻ്റ് കപ്പൂർ ഗ്രാമപഞ്ചായത്തിൻ്റെ സഹായത്തോടെ  പൊളിച്ചുമാറ്റാൻ തുടങ്ങി.കപ്പൂർ ഗ്രാമപഞ്ചായത്ത് PWDയ്ക്ക്  പൊളിച്ചുമാറ്റാർ അനുവാതം തരണമെന്ന ഭരണസമിതി തീരുമാനം കൊടുത്തിരുന്നു ഇതിന് ശേഷമാണ് പൊളിച്ചുമാറ്റുന്നത് 

തുടർന്നും ഈ സ്ഥലത്ത് ടാക്സി സ്റ്റാൻ്റ്, ബസ് കാത്തിരിപ്പ് കേന്ദ്രം എന്നിവ വേണം എന്ന നിർദേശം വന്നിട്ടുണ്ടെങ്കിലും സ്കൂളിൻ്റെ പുതിയ ബിൽഡിങ്ങുകൾ നിർമ്മാണം പൂർത്തിയാക്കുന്നതോടെ  ഇപ്പോൾ ടാക്സി സ്റ്റാൻ്റ് നിൽക്കുന്ന ഭാഗത്ത് പുതിയ പ്രവേശന കവാടം എന്ന ഒരു നിർദേശവും വന്നിട്ടുണ്ട് .

സ്കൂൾ PTA ,ജനപ്രതി നിധികൾ ,പ്രദേശത്തെ മറ്റു സംഘടനകളുമായി ചർച്ച ചെയ്ത് പുതിയ പദ്ധതിയ്ക്ക് രൂപം നൽകുമെന്ന് കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ അറിയീച്ചു

Below Post Ad