ചാലിശ്ശേരിയിലും സമീപ പ്രദേശങ്ങളിലേയും ഹോട്ടലുകളില്‍ ചാലിശ്ശേരി ഹെല്‍ത്ത് സ്‌ക്വാഡ് മിന്നല്‍ പരിശോധന നടത്തി.പരിശോധനയില്‍ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. രാവിലെ 7 മണിയോടെയായിരുന്നു പരിശോധന.
ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.വരും ദിവസങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു
ഹെല്‍ത്ത് സ്‌ക്വാഡില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു, GPH ലിസി ചാലിശ്ശേരി പോലീസ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.