പുതിയ കാലത്തിന്റെ ഷോപ്പിങ് അനുഭവങ്ങൾക്ക് ആധുനികതയുടെ നിറം ചാർത്തി എടപ്പാളിൽ ആരംഭിക്കുന്ന ഫോറം സെന്ററിന്റെ ലോഗോ ദുബായ് കെഫ് ഹോൾഡിങ്സ് ആസ്ഥാനത്ത് വെച്ച് നടന്ന ചടങ്ങിൽ ചെയർമാൻ ഫൈസൽ ഇ. കൊട്ടിക്കോളൻ പ്രകാശനം നിർവഹിച്ചു.
രാജ്യസഭാംഗം പി വി അബ്ദുൽ വഹാബ്, നജീബ് കാന്തപുരം എംഎൽഎ ,റീജന്സി ഗ്രൂപ് ചെയര്മാന് ഷംസുദ്ദീന് ബിന് മുഹിയുദ്ദീന്, മലബാര് ഗോള്ഡ് & ഡയമണ്ട്‌സ് ഇന്റര്നാഷനല് ഓപറേഷന്സ് മാനേജിംഗ് ഡയറക്ടര് ഷംലാല് അഹമ്മദ്, സി പി കുഞ്ഞിമൂസ, എ കെ ഫൈസൽ,വി കെ ശംസുദ്ധീൻ, അഡ്വ. ഷഹീൻ,സംഗീത് എൻ ; ഫോറം ഗ്രൂപ്പ് സാരഥികളായ ലത്തീഫ് വിപി, സിദ്ധീഖ് ടിവി, തെൽഹത്ത് എടപ്പാൾ, സിദ്ധീഖ് സിപി, മെഹബൂബ് കെഎം, അബ്ദുൽ ബാസിത്, മുഹമ്മദ് സിനാൻ, എന്നിവരും പങ്കെടുത്തു…
1,20,000 ചതുരശ്ര അടിയിൽ മൂന്ന് നിലകളിലായി നിലകൊള്ളുന്ന ഷോപ്പിംഗ് അനുഭവത്തിന്റെ പുതിയ മുഖമായിരിക്കും ഈ ലോഗോ..
അത്യാധുനിക സൗകര്യങ്ങളോടുകൂടി അന്താരാഷ്ട്ര നിലവാരത്തോടെയാണ് ഫോറം ഗ്രൂപ്പ് ഈ ഷോപ്പിങ് വിസ്മയം നാടിന് വേണ്ടി സമർപ്പിക്കുന്നത് .പ്രമുഖ ഹൈപ്പർ മാർക്കറ്റ്, വസ്ത്രാലയങ്ങൾ,ഫുഡ് കോർട്ടുകൾ,ഗെയിംസ് സെന്റർ, ഓപ്പൺ പാർക്ക്, വിശാലമായ പാർക്കിംഗ് സൗകര്യം തുടങ്ങിയ സംവിധാനങ്ങളോടു കൂടിയാണ് ഫോറം സെന്റർ ആരംഭിക്കുന്നത്
ഉദ്ഘാടനത്തിനായി അടുത്ത് തന്നെ സെന്റർ പൂർണ സജ്ജമാകുമെന്ന് ഗ്രുപ്പിന്റെ സാരഥികൾ അറിയിച്ചു.