തൃത്താല : വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ വിസ്മയം തീർത്ത് "ഗ്രീൻ മാഗോ ട്രീ മാജിക് ".
പാർക്ക് മാനേജർ അനീഷ് മണ്ണ് നിറച്ച കവറിനകത്ത് മാങ്ങയണ്ടി വെച്ച് വെള്ളവും ഒഴിച്ച് മാന്ത്രികന് കൈമാറി.ഒഴിഞ്ഞ പെട്ടിയിൽ വെച്ച് അടച്ച് മാന്ത്രിക ദണ്ട് വീശി തുറന്നപ്പോൾ അതിനകത്ത് പൂത്തു തളിർത്തു കായ്ച്ചു നിൽക്കുന്ന മാവാണ് പ്രത്യക്ഷപ്പെട്ടത്. അതിൽ നിന്നും മാങ്ങ പൊട്ടിച്ചു കാണികൾക്ക് നൽകിയപ്പോൾ സദസ്സ് അത്ഭുതസ്തബ്ദരായി.
പ്രശസ്ത മജിഷ്യൻ ഡോ.ആനന്ദ് മേഴത്തൂരാണ് ഭാരതീയ ജാലവിദ്യയുടെ പൊന്‍തൂവലായ ''ഗ്രീൻ മാഗോ ട്രീ മാജിക്'' അവതരിപ്പിച്ച് പാർക്കിൽ തടിച്ചു കൂടിയ കാണിളെ വിസ്മയിപ്പിച്ച ഇന്ദ്രജാലവുമായി വേദി കീഴടക്കിയത്.
ഒരു മാസമായി തൃത്താല വെള്ളിയാംകല്ല് പൈതൃക പാർക്കിൽനടന്നു വരുന്ന സ്‌കാരിക പരിപാടിയായ 'ചിലമ്പ് 2022' ന്റെ വേദിയിലാണ് ഭാരതീയ ഇന്ദ്രജാലത്തിലെ അപൂർവ ഇനമായ ഗ്രീൻ മാംഗോ ട്രീ മാജിക് അവതരിപ്പിച്ചത്.
വെള്ളിയാംകല്ല് പൈതൃക പാർക്കിൽ തന്നെ മാന്ത്രിക മാവ് നാട്ടു വളർത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു.അടുത്ത ആഴ്ച നാടകം തായമ്പക തുടങ്ങിയ പരിപാടികളോടെ ചിലമ്പ് 2022ന് തിരശീല വീഴും.