പട്ടാമ്പി നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി | KNews


ആരോഗ്യ സുരക്ഷക്ക് മാലിന്യമുക്ത പരിസരം എന്ന സന്ദേശവുമായി പട്ടാമ്പി നഗരസഭയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

പട്ടാമ്പി ഗവ.സംസ്‌കൃത കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ടി.പി ഷാജി അധ്യക്ഷനായി.
പട്ടാമ്പി ഗവ.സംസ്കൃത കോളേജിലെ എൻ.സി.സി യൂണിറ്റ്, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാർ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ എന്നിവർ ക്യാമ്പയിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
നഗരസഭ സ്ഥിരം അധ്യക്ഷരായ പി.വിജയകുമാർ, കെ.ടി റുഖിയ, കൗൺസിലർമാരായ കെ.ആർ നാരായണസ്വാമി, എം.ശ്രീനിവാസൻ, പി.കെ മഹേഷ്‌,എൻ.സി.സി ചാർജ് ഓഫീസർ ഡോ.പി.അബ്ദു, നഗരസഭ സെക്രടറി ഇ.നാസിം, ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.മുഹമ്മദ്‌ ഇഖ്ബാൽ, അജി ആനന്ദ് എന്നിവർ പങ്കെടുത്തു.

swale
Tags

Below Post Ad