കൊപ്പം എൻ സി പി ഓഫീസ് ആക്രമണം ; മന്ത്രി എ കെ ശശീന്ദ്രൻ ഓഫീസ് സന്ദർശിച്ചു

 


പട്ടാമ്പി : കൊപ്പത്തെ എൻ സി പി പട്ടാമ്പി നിയോജക ഓഫീസിൽ കയറി കഴിഞ്ഞ ദിവസം ആക്രമണം നടത്തി നിയോജക മണ്ഡലം പ്രസിഡൻ്റിനെ അപായപ്പെടുത്താൻ ശ്രമം നടന്ന സംഭവത്തെ കുറിച്ച് നേരിട്ടു വിവരങ്ങൾ ചോദിച്ചത്തിയാൻ മന്ത്രി എ കെ ശശീന്ദ്രൻ കൊപ്പത്തെ  ഓഫീസ് സന്ദർശിച്ചു.

ആക്രമിയെ ഉടൻ തന്നെ പിടികൂടിയ പോലീസ് നല്ല രീതിയിലാണ് കേസന്വോഷണം പുന്നോട്ടു കോണ്ടു പോകുന്നതെന്ന് മന്ത്രി പറഞ്ഞു. തൃക്കാക്കരയിലെ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് മികച്ച വിജയം നേടി നിയമസഭയിൽ സെഞ്ച്വറി തികക്കുമെന്നും മന്ത്രി പറഞ്ഞു. 

കൊപ്പം വോക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന എൻ സി പി യുടെ നിയോജക മണ്ഡലം ഓഫീസിൽ മെയ് 25 ന് രാത്രിയിലാണ് അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായത്. തുടർന്ന് കൊപ്പം പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അടുത്ത ദിവസം  തന്നെ പ്രതിയെ പിടികൂടിയിരുന്നു. എന്നാൽ സംഭവത്തിൽ ദുരൂഹതയും ഗൂഡാലോചനയും നടന്നിട്ടുള്ളതായി എൻസിപി നേതാക്കൾ പറയുന്നു. 

ആക്രമണമേറ്റ നിയോജക മണ്ഡലം പ്രസിഡൻ്റ് പി സുന്ദരൻ, എൻ സി പി ജില്ലാ സെക്രട്ടറി കെ പി അബ്ദുറഹിമാൻ, സിപിഐ എം ഏരിയാ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ, സിപിഐ മണ്ഡലം സെക്രട്ടറി ഇ പി ശങ്കരൻ, സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ യു അജയകുമാർ, എ സോമൻ, ജനതാദൾ നേതാവ് ജയകൃഷ്ണൻ പടനായകത്ത്, പി സുബ്രഹ്മണ്യൻ, എൻസിപി നേതാക്കളായ വാസുദേവൻ, കെപി മുരളി, കെ എം എ ഖാദർ, സി അനുഫ്. അനുപ് വല്ലപ്പുഴ, ടി മോഹനൻ എന്നിവർ മന്ത്രിയെ സ്വീകരിക്കാൻ എത്തിയിരുന്നു.

Tags

Below Post Ad