കുരുന്നു നാവിൽ മധുരം നിറച്ച് ആദ്യാക്ഷരം | KNews


 ചങ്ങരംകുളം: പുതിയ അധ്യയന വർഷം അക്ഷര മുറ്റത്തെത്തുന്ന നാനൂറോളം പിഞ്ചിളം നാവുകളിൽ തേൻ മധുരം കൊണ്ട് ആദ്യാക്ഷരം കുറിച്ചത് കൗതുകമായി.

സഹ്റതുൽ ഖുർആൻ, എൽ കെ ജി ക്ലാസുകളിലേക്ക് അഡ്മിഷൻ നേടിയ വിദ്യാർഥികളുടെ പ്രവേശനോത്സവ വേദിയാണ് കുട്ടികളിൽ പരിഭ്രമം ഒഴിവാക്കിയും രക്ഷകർത്താക്കളിൽ താത്പര്യമുണർത്തിയും പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ അങ്കണത്തിൽ അരങ്ങേറിയത്.

പ്രവേശനോത്സവം ഐലക്കാട് സിദ്ദീഖ് മൗലവിയുടെ അധ്യക്ഷതയിൽ യു.എ.ഇ നാഷണൽ കൗൺസിൽ അംഗം ടി.വൈ നൗഷാദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് എസ് ഐ കെ തങ്ങൾ മൂതൂർ, സ്വാലിഹ് മുസ്‌ലിയാർ, കേരള ഹസൻ ഹാജി, വാരിയത്ത് മുഹമ്മദലി, ഹസൻ നെല്ലിശ്ശേരി, കെ.പി.എം ബഷീർ സഖാഫി, കെ.എം മുഹമ്മദ് ശരീഫ് ബുഖാരി, പി.പി നൗഫൽ സഅദി, എൻ.വി നിസാർ, ഉമർ സഖാഫി നേതൃത്വം നൽകി.

Below Post Ad