തിരുമിറ്റക്കോട്: ചാത്തനൂരിൽ സഹകരണ ബാങ്കിന് സമീപത്തുനിന്നും ചെല്ലൂർ പീടികയിൽ വീട്ടിൽ ഉസ്മാൻ മകൻ സി. പി.ഉബൈദ് അലിയിൽ നിന്നും 5.815 ഗ്രാം എം.ഡി.എം.എ. തൃത്താല എക്‌സൈസ് പിടിച്ചെടുത്തു. കഴിഞ്ഞ മാസം തൃത്താല എക്‌സൈസ് പിടിക്കുന്ന മൂന്നാമത്തെ എം.ഡി.എം.എ കേസാണ് ഇത്
എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടർ എൻ.നൗഫലിനോടൊപ്പം പ്രിവന്റീവ് ഓഫീസർ ആർ രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ വി.പി.മഹേഷ്,അഹമ്മദ് സുധീർ, പി. അരുൺ, വി.കെ.ബിജു, വനിതാ സിവിൽ എക്സൈസ് ഓഫീസർ പൊന്നുവാവ എന്നിവരുമുണ്ടായിരുന്നു.
.അറസ്റ്റ് ചെയ്ത പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.