പെരുന്നാൾ തലേ ദിവസം ഒമാനിലെ ദുക്കം - ദഹറിൽ ഹൃദയയാഘാതം മൂലം മരണപെട്ട തൃത്താല ആനക്കര മലമൽകാവ് സ്വദേശി എടപ്പലം വേലായുധൻ മകൻ സനീഷ് കുമാറിന്റെ (37) മൃതദേഹം ഇന്ന് രാത്രി നാട്ടിലെത്തും.
ദുക്കമിലെ കെഎംസിസി നേതാക്കളുടെയും, സമൂഹ്യ പ്രവർത്തരുടെയും നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി ഇന്നലെ മെയ് 12 ന് രാത്രി ഡൽഹി വഴി നാട്ടിലേക്കു അയച്ചു. ഇന്ന് രാത്രിയോടെ മൃതദേഹം കൊച്ചിയിലെത്തും.
മൃതദേഹം നാളെ മെയ് 14ന് കാലത്ത് ആറു മുതൽ ആറര മണിവരെ മലമൽക്കവിലെ വസതിയിൽ പൊതു ദർശനത്തിന് വെക്കും. ശേഷം പുണ്യതീരം സ്മാശാനത്തിൽ സംസ്ക്കരിക്കും.
പെരുന്നാൾ ലീവും മറ്റു സാങ്കേതിക തടസ്സങ്ങളും മറികടന്നു മൃതദേഹം നാട്ടിലെത്തിക്കാൻ മസ്കറ്റ് കെഎംസിസി നേതാക്കളായ അഷറഫ് കിണവക്കൽ, റഫീഖ് ശ്രീകണ്ഠപുരം, അബ്ദുള്ള, ഹാഷിം നീടുന്തോൽ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്. കമ്പനി സ്പോൺസറും ജീവനക്കാരും സഹായവുമായി രംഗത്തുണ്ടായിരുന്നു.
ജോലിക്കായി ഒമാനിലെ ദുക്കമിലെത്തി പത്ത് ദിവസമായപ്പോഴേക്കും സനീഷ് ഹൃദയയാഘാതം മൂലം മരണപ്പെടുകയായിരുന്നു.ഭാര്യ: സുനിത. മക്കള്‍: അനഘ, ആദിദേവ്. അമ്മ: ശാന്ത. സഹോദരങ്ങള്‍: സന്തോഷ്, സജിത.