ചാലിശ്ശേരി: ബസ്സും കാറും കൂട്ടിയിടിച്ച് പാവർട്ടി സ്വദേശികളായ രണ്ടു പേർക്ക് പരിക്ക്.ചാലിശ്ശേരി മുലയം പറമ്പത്ത് അമ്പലത്തിന് സമീപം ഇന്ന് കാലത്ത് എട്ടുമണിക്ക് കുന്നംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സും പട്ടാമ്പി ഭാഗത്തേക്ക് പോവുകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
പറപ്പൂർ സ്വദേശികളായ സുരേന്ദ്രൻ (56), ഗോകുൽനാഥ് (21) എന്നിവർക്കാണ് പരിക്കേറ്റത്.
കാർ പൂർണമായും തകർന്നു. ഇരുവരെയും ഏറെ പരിശ്രമത്തിനൊടുവിലാണ് വാഹനത്തിൽനിന്ന് പുറത്തേക്കെടുത്തത്.. അപകടത്തിൽ പരിക്കു പറ്റിയ പാവർട്ടി സ്വദേശികളെ പെരുമ്പിലാവ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടുപേരും അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം.ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു