ആനക്കര: കുമ്പിടിയിലെ ഗതാഗതക്കുരുക്കിന് ഇനിയും പരിഹാരമായില്ല. കുമ്പിടി-തങ്ങൾപ്പടി റോഡിലാണ് ഗതാഗതതടസ്സം പതിവാകുന്നത്.
കുമ്പിടി അങ്ങാടിയുടെ മധ്യഭാഗത്തുള്ള തിരിവും തിരിവിലെ കെട്ടിടവുമാണ് കുരുക്കിന്റെ മുഖ്യകാരണം. ഇവിടെ റോഡിന്റെ വീതിക്കുറവുമൂലം ഒരേസമയം എതിർദിശയിൽ രണ്ട് വലിയവാഹനങ്ങൾ വന്നാൽപ്പിന്നെ ഗതാഗതം തടസ്സപ്പെടുകയാണ്.
ഇതിനുപുറമേ കുമ്പിടി അങ്ങാടിൽ അശാസ്ത്രീയമായി റോഡരികിൽ തലങ്ങും വിലങ്ങും നിർത്തിയിടുന്ന വാഹനങ്ങളും പ്രശ്നമാണ്.
പോലീസിന്റെ സജീവമായ ഇടപെടലിലൂടെ മാത്രമേ അങ്ങാടിയിലെ അനധികൃത പാർക്കിങ്ങിന് ചെറിയരീതിയിലെങ്കിലും പരിഹാരമുണ്ടാക്കാനാകൂ.
കുമ്പിടിയിലെ കെട്ടിടം പൊള്ളിച്ചുമാറ്റി റോഡ് വീതികൂട്ടി നിർമിക്കുമെന്ന് പി.ഡബ്ല്യു.ഡി. വിഭാഗം ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല.