കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റംല കറത്തൊടിയിൽ അന്തരിച്ചു | KNews


കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ റംല കറത്തൊടിയിൽ(50) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു .കബറടക്കം 10.30 ന് പൈങ്കണ്ണൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

ഭര്ത്താവ് മൊയ്തീന്. ഇരുമ്പിളിയം മങ്കേരി കടവത്ത് പറമ്പില് പരേതനായ പോക്കര് എന്നിവരുടെ മകളാണ് . 2010 - 15 കാലയളവില് ഗ്രാമപഞ്ചായത്ത് സ്ഥിരം അധ്യക്ഷയായിരുന്നു .

രണ്ടാം തവണയാണ് ജനപ്രതിനിധിയാവുന്നത് .12 -ാം വാര്ഡില് നിന്നാണ് ഐക്യ ജനാധിപത്യ മുന്നണി പ്രതിനിധിയായ് ജനവിധി തേടിയത് . മഹിളാ ലീഗ് മണ്ഡലം കമ്മറ്റി ഭാരവാഹിയാണ്


Below Post Ad