മേഴത്തൂർ : ബാംഗ്ലൂരിൽ വച്ച് നടന്ന കർണാടക സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ മേഴത്തൂർ സ്വദേശി മുഹമ്മദ് ഷഹീം ഒന്നാം സ്ഥാനം നേടി.തുടർന്ന് ഈ മാസം18,19,20 ന് ഗോവയിൽ വച്ച് നടക്കുന്ന ദേശിയ മത്സരത്തിലേക്കും മുഹമ്മദ് ഷഹീം തിരഞ്ഞെടുക്കപ്പെട്ടു.
ഒറ്റ കൈകൊണ്ട് 30 സെക്കൻഡിൽ 30 (ONE ARM knuckle)പുഷ്അപ്പും,30 സെക്കൻഡിൽ 40 ക്ലാപ്പിങ്ങ് പുഷ്അപ്പ് ചെയ്ത് രണ്ട് IB ലോക റെക്കോർഡ് സ്വന്തമാക്കിയ നാടിൻറെ അഭിമാനമാണ് മുഹമ്മദ് ഷെഹിം.കൂടാതെ പാലക്കാട് ജില്ലയിലെ MR കേരളയും ആയിട്ടുണ്ട്.
വീട്ടുകാരുടെയും സുൃത്തുക്കളുടെയും പിന്തുണയും ഷഹിമിനുണ്ട് അതുകൊണ്ട് തന്നെ പുതിയ ചരിത്രം സൃഷ്ടിക്കാൻ GUINESS WORLD RECORD നേടുവാനുള്ള ശ്രമത്തിലാണ് ഷഹിം.
കഴിഞ്ഞ അഞ്ച് വർഷമായി ഫിറ്റ്നസ് രംഗത്ത് സജീവ സാന്നിധ്യമായ ഷഹീം കേരള സംസ്ഥാന സർക്കാറിന്റ പഞ്ചഗുസ്തി മത്സരത്തിലൂം ജില്ലാ മത്സരങ്ങളിലൂം സ്വർണ മെഡലും നേടിയിട്ടുണ്ട്.ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യയെ പ്രതിനിധികരിക്കാൻ അവസരം ലഭിച്ചെങ്കിലും സ്‌പോൺസർമാരെ ലഭിക്കാത്തതിനാൽ അതിൽ പങ്കെടുക്കാൻ കഴിയാത്ത ദുഃഖം ഇന്നും ഈ ഇരുപത്തിനാലുകാരനുണ്ട്
മേഴത്തൂർ പുത്തൻവളപ്പിൽ മുസ്തഫയുടെയും ആനക്കര ആന്തൂര വളപ്പിൽ പരേതനായ കൂട്ടാലി മാസ്റ്ററുടെ മകൾ റംലയുടെ മകനാണ് ഷഹീം