പട്ടാമ്പി താലൂക്ക് ഓഫീസിലെ ജീവനക്കാരൻ അലി ഇഖ്ബാൽ അന്തരിച്ചു


പട്ടാമ്പി താലൂക്ക് ഓഫീസിലെ ജീവനക്കാരൻ മുടപക്കാട് സ്വദേശി അലി ഇഖ്ബാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടന്ന് പട്ടാമ്പി സേവന ആസ്പത്രിയിൽ ഇന്ന് 12.30 നായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ 8 മണിക്ക്

ഗവ : സർവീസിൽ എത്തി സജീവ രാഷ്ട്രീയം  വിട്ടപ്പോളും മുസ്‌ലിം ലീഗ് പാർട്ടിയെ ഹൃയത്തോട് ചേർത്തു പിടിച്ച വളരെ എളിമയുള്ള മനുഷ്യൻ.

എപ്പോഴും വിദ്യാർത്ഥികളെ ഉന്നത വിദ്യാഭ്യാസത്തിനു പ്രോത്സാഹിപ്പിക്കാനും, അവർക്ക് സൗകര്യമുള്ള ലൈബ്രറികൾ ഒരുക്കുന്നതിനെ കുറിച്ചും പി. എസ് സി കോച്ചിങ് ഒരുകുന്നതിനെ കുറിച്ചെല്ലാം കുറെ നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടു വെക്കും.

പാർടിയെയും സമുദായത്തെയും നെഞ്ചോട്‌ ചേർത്തു ഏവരോടും സഹവർത്തിത്തോടെ പെരുമാറിയ സഹപ്രവർത്തകൻ അലി ഇക്ബാലിന്റെ വിയോഗ വർത്ത ഉൾകൊള്ളാൻ കഴിയുന്നില്ല മുസ്‌ലിം ലീഗ് പ്രവർത്തകർക്ക്.

തൃത്താല നിയോജക മണ്ഡലം മുൻ ജനറൽ സെക്രട്ടറി കൂടിയായ അദ്ദേഹത്തിൻ്റെ വിയോഗത്തിൽ തൃത്താല നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി വിയോഗത്തിൽ ദുഖം  രേഖപ്പെടുത്തി

Below Post Ad