പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി.


നാഗലശ്ശേരി വാവനൂർ അഷ്ടാംഗം ആയുർവേദ വിദ്യാപീഠത്തിൽ  പരിസ്ഥിതി വാരാചരണത്തിന് തുടക്കമായി. 

പരിസ്ഥിതിയോടിണങ്ങിയുള്ള സുസ്ഥിര ജീവനം എന്നതാണ്  ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം. ജൂൺ 1 മുതൽ 7 വരെ നീണ്ടുനിൽക്കുന്ന  വാരാചരണ പ്രവർത്തനങ്ങളിൽ പരിസ്ഥിതി സപ്താഹം എന്ന പരിപാടിയിൽ ഉൾപ്പെടുത്തി വ്യത്യസ്ത പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. 

പ്രഭാഷണ പരമ്പര, പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ, പരിസര ശുചീകരണം, മഴക്കാലത്തിനു മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ, വൃക്ഷത്തൈ നടീൽ, പരിപാലനം തുടങ്ങി നിരവധി ആരോഗ്യ - പരിസ്ഥിതി പ്രവർത്തനങ്ങൾ  സംഘടിപ്പിച്ചിട്ടുണ്ട്. 

അഷ്ടാംഗം ക്യാമ്പസ്സിൽ നടന്ന പരിസ്ഥിതി സപ്താഹം, മാധ്യമ പ്രവർത്തകൻ സി.മൂസ പെരിങ്ങോട് ഉദ്ഘാടനം ചെയ്തു.  നാട്ടിലൊരു കാട് എന്ന വിഷയത്തിൽ പ്രഭാഷണവും , ചർച്ചയും നടന്നു. വൈസ് പ്രിൻസിപ്പൽ വൈദ്യൻ രമ്യ അധ്യക്ഷത വഹിച്ചു.  വൈദ്യൻ ഓം പ്രകാശ് നാരായണൻ , സ്റ്റാഫ് അസോസിയേഷൻ ജോയിൻറ്  സെക്രട്ടറി പി.പ്രീത എന്നിവർ സംസാരിച്ചു.

Below Post Ad