തൃത്താല : ഐഎൻടിയുസി മേഴത്തൂർ യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി,പ്ലസ് ടു ഉന്നത വിജയികളെ അനുമോദിക്കുന്ന ''പ്രതിഭാദരം'' പരിപാടി കെപിസിസി വൈസ് പ്രസിഡന്റ് മുൻ എം എൽ എ വി. ടി ബൽറാം ഉദ്‌ഘാടനം ചെയ്തു.
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം അദ്ദേഹം നൽകി ചടങ്ങിൽ ചുമട്ട് തൊഴിലാളിയുടെ കുടുംബത്തിന് വേണ്ടി ബിരിയാണി ചാലഞ്ച് വഴി സമാഹരിച്ച ഫണ്ട് അദ്ദേഹം കുടുംബത്തിന് കൈമാറി.