എടപ്പാൾ ശ്രീവത്സം കാർക്കിനോസ് കാൻസർ സെന്റർ ഉദ്‌ഘാടനം ചെയ്തു | KNews


 എടപ്പാൾ: ശ്രീവത്സം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ കാർക്കിനോസ് ഹെൽത്ത് കെയർ ഗ്രൂപ്പുമായി സഹകരിച്ച് ആരംഭിക്കുന്ന കാൻസർ കെയർ സെന്റർ മധ്യകേരളത്തിലെ കാൻസർ ചികിത്സാ രംഗത്ത് വൻ മുന്നേറ്റമുണ്ടാക്കുന്നതാണെന്നും കേന്ദ്ര വിദേശകാര്യ സഹ മന്ത്രി വി. മുരളീധരൻ അഭിപ്രായപ്പെട്ടു. ശ്രീവത്സം ആശുപത്രിയിൽ നടന്ന ചടങ്ങിൽ കാൻസർ കെയർ സെന്ററിന്റെ ഉദാഘാടനകർമ്മം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തൃശ്ശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ള കാൻസർ രോഗികൾക്ക് വളരെ എളുപ്പത്തിൽ എത്തിച്ചേരാവുന്നതും തീരദേശത്തുള്ളവർക്കും ആദിവാസി മേഖലയിൽ നിന്നുള്ളവർക്കും മറ്റു ജനവിഭാഗങ്ങൾക്കും ഒരുപോലെ ആശ്രയിക്കാവുന്ന കേന്ദ്രമാവുകയാണ് ശ്രീവത്സം കാർക്കിനോസ് കാൻസർ സെന്റർ . 

അമേരിക്കയിലെ മയോക്ലിനിക്ക് ഉൾപ്പെടെയുള്ള കാൻസർ കെയർ ഗ്രൂപ്പുകളുമായി സഹകരിച്ചുള്ള പ്രവർത്തനം സാധാരണക്കാരായ ദശലക്ഷക്കണക്കിന് ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ അന്താരാഷ്ട്രനിലവാരത്തിലുള്ള ചികിത്സ ഉറപ്പുവരുത്തുന്നതാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 

ശ്രീവത്സം എഡ്യുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ.വി.പി.ഗോപിനാഥൻ  അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കാർക്കിനോസ് ഡയറക്ടർ ഡോ.കുന്നമ്പത്ത് രാമദാസ്, വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കഴുങ്ങിൽ മജീദ്, ശ്രീവത്സം ട്രസ്റ്റ് വൈസ് ചെയർമാൻ അബ്ദുൾ നിസാർ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.പി.പി.മോഹൻദാസ്, ബ്ലോക്ക് മെമ്പർ എൻ.ആർ.അനീഷ്, ബി.ജെ.പി.ജില്ലാ പ്രസിഡണ്ട് രവി തേലത്ത്, കെ.പി.സി.സി.മെമ്പർ എ.എം.രോഹിത്ത്, മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി അംഗം മുഹമ്മദാലി ഹാജി, വട്ടംകുളം ഗ്രാമപഞ്ചായത്ത് അംഗം കെ.പി.റാബിയ, കാർക്കിനോസ് ഓങ്കോളജി ഡയറക്ടർ ഡോ.സൗരഭ് രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ശ്രീവത്സം ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ മേജർ ജനറൽ (ഡോ.) എം.എൻ.ജി.നായർ സ്വാഗതവും, ശ്രീവത്സം ട്രസ്റ്റ് സെക്രട്ടറി യു.എസ്.കൃഷ്ണകുമാർ നന്ദിയും രേഖപ്പെടുത്തി


Tags

Below Post Ad