അഭിമാന നിറവിൽ പട്ടാമ്പി സംസ്‌കൃത കോളേജ് ;സന്തോഷം പങ്കുവെച്ച് ഉന്നത വിദ്യാഭാസ മന്ത്രി | KNews


 കേരളത്തിലെ സർക്കാർ കോളേജുകളിൽ ഏറ്റവും ഉയർന്ന സ്‌കോറിൽ  പട്ടാമ്പി ഗവ.സംസ്‌കൃത കോളേജിന് നാക് റീ അക്രെഡിറ്റേഷൻ.സന്തോഷം  പങ്കുവെച്ച് ഉന്നത വിദ്യാഭാസ മന്ത്രി ഡോ.ആർ.ബിന്ദു

3.46 എന്ന സ്‌കോറിൽ എ പ്ലസ്  ഗ്രേഡോടെ. 0.04 മാർക്കിനാണ് പട്ടാമ്പി കോളേജിന് എ പ്ലസ് പ്ലസ്  നഷ്ടമായത്.കേരളത്തിലെതന്നെ ഉയർന്ന നാക് സ്‌കോർ  നേടുന്നതിൽ കോളേജിനെ സഹായിച്ചത് സമീപകാലത്ത് കോളേജിന്റെ  ഭൗതിക സാഹചര്യങ്ങളിൽ കൊണ്ടുവന്ന അഭൂതപൂർവമായ വികസനമാണ്. 

പുതിയ സയൻസ്  ബ്ലോക്ക് അടക്കം നിരവധി  നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ആറു വർഷത്തിനിടെ കോളേജിൽ നടന്നു.ഓൺലൈൻ വിദ്യാഭ്യാസത്തിലും ഡിജിറ്റൽ മേഖലയിലും കോളേജ്  നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങളും  കവിതയുടെ കാർണിവൽ പോലുള്ള സാംസ്കാരിക ഇടപെടലുകളും ഗ്രേഡിംഗിനെ സ്വാധീനിച്ചു.

സർവ്വകലാശാലകൾക്കൊപ്പം സർക്കാർ കലാലയങ്ങൾ വഴിയും ഉന്നതവിദ്യാഭ്യാസ മേഖലയെ നേട്ടങ്ങൾ തേടിയെത്തുന്ന നാളുകൾ സന്തോഷം ഇരട്ടിപ്പിക്കുന്നു എന്ന്  മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു 

Tags

Below Post Ad