ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ പട്ടിത്തറ സ്വദേശി മുങ്ങിമരിച്ചു. പട്ടിത്തറ കമല നിവാസിൽ ജയപ്രകാശൻ (52) മുങ്ങിമരിച്ചത് .
കാലത്ത് കുളിക്കാൻ വേണ്ടി പട്ടിത്തറ മഞ്ഞപ്ര കടവിൽ പോയതായിരുന്നു. തുടർന്ന്, വൈകീട്ട് നാലുമണിയോടെയാണ് ജയപ്രകാശനെ മരിച്ച നിലയിൽ നാട്ടുകാരിൽ ചിലരാണ് കണ്ടെത്തിയത്.
ഇദ്ദേഹം അപസ്മാര രോഗബാധിതനാണെന്ന് പറയുന്നുണ്ട്. തൃത്താല പോലീസ് എത്തി മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തുടർ നടപടികൾ ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകി.