പത്താംക്ലാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പടിഞ്ഞാറങ്ങാടി സ്വദേശി അറസ്റ്റിൽ. തൃത്താല പടിഞ്ഞാറങ്ങാടി സ്വദേശി ചാണയിൽ ഹസ്സനാണ് (53) പെരുമ്പടപ്പ് പൊലീസിന്റെ പിടിയിലായത്.
സ്‌കൂൾ കൗൺസിലറുടെ സഹായത്തോടെയാണ് പൊലീസിൽ പരാതി നൽകിയത്..പോക്‌സോ പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ മാറഞ്ചേരിയിൽനിന്നാണ് പിടികൂടിയത്. പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്‌തു.