വ്യത്യസ്ത വലിപ്പത്തിലും രൂപത്തിലും കോഴികളും താറാവുമൊക്കെ മുട്ടയിടാറുണ്ട്. അത്തരം ഒരു മുട്ടയാണ് ചാലിശ്ശേരി പൊന്നുളി മോഹനൻ്റെ വീട്ടിലെ കോഴിയിട്ട മുട്ട കൗതുകമാകുന്നത്
കഴിഞ്ഞ ദിവസം നാടൻ കോഴിയിട്ട മുട്ടയ്‌ക്ക് വിരലിന്റെ സമാനമായ ആകൃതിയാണ് .സാധാരണ മുട്ടയിടുന്ന കോഴി ആദ്യമായാണ് ഇത്തരം മുട്ടിയിട്ടത്.
ഇന്നലെ മുട്ട എടുക്കാനായി മോഹനൻ്റെ ഭാര്യ ലത കോഴിക്കൂടിനകത്ത് നോക്കിയപ്പോഴാണ് ഇങ്ങനെ ഒരു കോഴിമുട്ട കണ്ടത്. അപൂർവ്വ ഇനം കോഴിമുട്ട കാണാൻ നാട്ടുകാരും എത്തുന്നു.