വളാഞ്ചേരി : പത്തടിയോളം വരുന്ന പെരുമ്പാമ്പിനെ കണ്ട ഞെട്ടലിലാണ് വളാഞ്ചേരി കാവുംപുറത്തെ നാട്ടുകാർ .ഇരവിഴുങ്ങി അനങ്ങാൻ കഴിയാതെ കിടക്കുകയായിരുന്ന പെരുമ്പാമ്പിനെയാണ് വഴിയോരത്ത് കണ്ടെത്തിയത്.
വളാഞ്ചേരി കാവുംപുറം പെട്രോൾ പമ്പിനടുത്തുള്ള വർക്ക് ഷോപ്പിനടുത്തതാണ് പാമ്പിനെ കണ്ടത് .പുല്ല് പറിക്കാൻ പോയ ആളാണ് പാമ്പിനെ ആദ്യമായി കണ്ടത് പിന്നീട് സമീപത്തുള്ള സ്ഥാപനത്തിൽ വിവരം അറിയിക്കുകയായിരുന്നു
നാട്ടുകാർ വിവരം അറിയിച്ചതിന് തുടർന്ന് പാമ്പ് പിടുത്തക്കാരൻ കൈപ്പുറം അബ്ബാസ് സ്ഥലത്തെത്തി പാമ്പിനെ പിടിക്കൂടിയതോടെയാണ് നാട്ടുകാരുടെ ഭീതി അകന്നത്.പാമ്പിനെ വനം വകുപ്പിന് കൈമാറുമെന്ന് അബ്ബാസ് അറിയിച്ചു.
തട്ടടുത്ത പ്രദേശങ്ങളിലും പതിവായി പാമ്പിനെ കാണാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.