കുറ്റിപ്പുറം സ്വദേശിനി അബുദാബിയിൽ മരണപ്പെട്ട സംഭവം; ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കേസെടുത്തു



കുറ്റിപ്പുറം രാങ്ങാട്ടൂർ കുന്നക്കാട്ട് അബൂബക്കർ-ഫാത്തിമ്മ ദമ്പതികളുടെ അഫീല(27)യുടെ മരണത്തിൽ ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ കുറ്റിപ്പുറം പോലീസ്  കേസെടുത്തു. 

ആദ്യഘട്ടത്തിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. എന്നാൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ ഭർത്താവും വീട്ടുകാരും അഫീലയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്ന് വ്യക്തമായി.ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് മരണമെന്ന ബന്ധുക്കളുടെ പരാതി തുടർന്നാണ് കേസ് .

കഴിഞ്ഞ മാസം 11 നാണ് അഫീല അബുദാബി ആശുപത്രിയിൽ മരിക്കുന്നത് .ജോലി കഴിഞ്ഞ് റൂമിൽ എത്തിയപ്പോൾ ബോധക്ഷയം വന്ന് കിടക്കുകയായിരുന്നു എന്നും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല എന്നുമാണ് അഫീലയുടെ ഭർത്താവ്  ബന്ധുക്കളോട്  പറഞ്ഞത്ത് ,

എന്നാൽ അഫീലയെ ഭർത്താവ് നിരന്തരമായി മർദിച്ചിരുന്നു എന്നും ക്രൂരമായ മർദ്ദനത്തെ തുടർന്നാണ് മരണം എന്നുമാണ്  ബന്ധുക്കളുടെ പരാതി. മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് കരയുന്ന വോയ്സ് സന്ദേശവും മർദ്ദനമേറ്റ ഫോട്ടോയും അഫീല അയച്ചിരുന്നെന്ന് സഹോദരി പറഞ്ഞു

മരണ വിവരത്തെക്കുറിച്ച് ഭർത്താവും ബന്ധുക്കളും പറയുന്നതിൽ വൈരുധ്യമുണ്ടെന്നും മരണ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം  നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് അഫീലയുടെ പിതാവ് അബൂബക്കർ പരാതി നൽകിയതിനെത്തുടർന്ന് കുറ്റിപ്പുറം പൊലീസാണ് കേസ് അന്വേഷിക്കുന്നത് 


Below Post Ad