കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി | KNews


കാഞ്ഞിരത്താണിയിൽ കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.കാഞ്ഞിരത്താണി കളയാടത്തു മുഹമ്മദാലി (57)യെയാണ്  തൊട്ടടുത്ത ആളില്ലാത്ത വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 ഇന്നലെ മുതൽ  മുഹമ്മദാലിയെ  കാണ്മാനില്ലായിരുന്നു .തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിനിടയിൽ തൊട്ടടുത്ത ആളില്ലാത്ത വീട്ടിൽ  ഇന്ന് വൈകീട്ട് മരിച്ച  നിലയിൽ കണ്ടെത്തുകയായിരുന്നു 

ചാലിശ്ശേരി എസ് ഐ അനീഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.മൃതദേഹം തൃശൂർ മെഡിക്കൽ കേളജിലേക്ക് മാറ്റി .പോസ്റ്റുമോർട്ടത്തിന് ശേഷം  നാളെ വീട്ടുകാർക്ക് വിട്ടുനൽകും .ഭാര്യ റംല.മകൾ അൻസില മകൻ അജ്മൽ 

Below Post Ad