പെരുമ്പടപ്പ് അയിരൂർ സ്വദേശി പുതുപ്പറമ്പിൽ വീട്ടിൽ ഹരിഹരനെയാണ് വളരെ സാഹസികമായി മേലാറ്റൂരിൽ നിന്നും പിടികൂടിയത്.
2020 ആണ് കേസിന് ആസ്പതമായ സംഭവം നടക്കുന്നത്. ബിസിനസ് കാര്യങ്ങൾ സംസാരിക്കാൻ എന്ന രീതിയിലാണ് പരാതിക്കാരനെ എടപ്പാളിലേക്ക് വിളിച്ചു വരുത്തിയത്.ആദ്യം എടപ്പാൾ അണ്ണക്കമ്പാടിലെ കോർട്ടേഴ്സിൽ കൊണ്ട് പോയി ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു.പിന്നീട് വയനാട്ടിലെ റിസോർട്ടിലേക്ക് കൊണ്ട് പോയി മൂന്ന് കോടി അറുപത് ലക്ഷം ആവിശ്യപ്പെടുകയും ചെയ്തിരുന്നു.
പന്ത്രണ്ടു പേരടങ്ങുന്ന സംഘമാണ് തട്ടികൊണ്ട് പോയത്.ഇതിൽ ആദ്യം ഒൻപത് പേരും പിടിയിൽ ആയിരുന്നു. എന്നാൽ ഹരിഹരൻ സംഭവം നടന്ന അന്ന് മുതൽ ഒളിവിൽ പോയതായിരുന്നു.
പരാതിക്കാരന്റെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണ്ണവും, കയ്യിൽ ഉണ്ടായിരുന്ന പണവും തട്ടിപ്പ് സംഘം കവർന്നിരുന്നു.ഏകദേശം മുപ്പത്തിയാർ ലക്ഷത്തി അമ്പതിനായിരം രൂപയോളമാണ് ഇവർ കവർന്നത്.
മേലാറ്റൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ചങ്ങരംകുളം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ ഡി വൈ എസ് പി വി.വി ബെന്നിയുടെ നിർദ്ദേശ പ്രകാരം
സി ഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിൽ എസ് ഐ രാജേന്ദ്രൻ നായർ, സി പി ഒ സുമേഷ് , എസ് ഇ പി ഒ രാജേഷ്, ജയപ്രകാശ്, ഷിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.