ജിദ്ദ:രണ്ട് യുവ സഹോദരങ്ങളാണ് ജിദ്ദയിൽ അകാലത്തിൽ പൊലിഞ്ഞുപോയത് . സാദൃശ്യങ്ങൾ ഏറെയുള്ള ഒരേ ദിവസത്തെ രണ്ടു മരണങ്ങൾ പ്രവാസലോകത്തെ നൊമ്പരമായി മാറി
എടപ്പാളിനടുത്ത് കോളലമ്പ് സ്വദേശി അബ്ദുൽ റസാഖ് വെളുത്തേടത്ത് വളപ്പിൽ (37) ആണ് ആദ്യം മരിച്ചത്.
കുറ്റിപ്പുറം കാലടി പാറപുറം സ്വദേശി ഫിറോസ് വടക്കാത്തു പറമ്പിൽ (42) ആണ് രാത്രി എട്ടുമണിക്ക് മരിച്ചത്.
രണ്ടുപേരും ജോലി ചെയ്യുന്നതിനിടയിൽ കുഴഞ്ഞു വീണുകൊണ്ടാണ് മരണപ്പെടുന്നത് .മാത്രമല്ല ഇവർ അയൽപക്ക നാട്ടുകാരുമാണ് ...
ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് രണ്ടുപേരും പുതിയ ജോലിക്ക് പ്രവേശിച്ചത് .പ്രായവും ഏകദേശം ഒരേ പോലെ ...!!!
മനോവിഷമങ്ങളും ബാധ്യതകളും പേറി ഉരുകിത്തീരുന്ന പ്രവാസ യൗവനത്തിന്റെ തെളിഞ്ഞു നിൽക്കുന്ന രണ്ട് ഉദാഹരണങ്ങളാവാം ഈ രണ്ടു സ്നേഹിതർ
രണ്ടു മൃതദേഹങ്ങളും ജിദ്ദയിൽ സംസ്കരിക്കുന്നതിനുവേണ്ടിയുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.