രവീന്ദ്രൻ്റെ വിയോഗത്തിൽ വിതുമ്പി ആനക്കര


ആനക്കര മൂന്ന് കുടിയിൽ രവീന്ദ്രൻ്റെ ആകസ്മികമായ  വിയോഗത്തിൽ നാട് വിതുമ്പി.

വെള്ളിയാഴ്ച മൂന്ന് മണിയോടെ മകൻ്റെ വീട് നിർമ്മാണ സ്ഥലത്ത് മൂന്ന് കുടിയിൽ രവീന്ദ്രൻ (60) കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു.

ആനക്കര ശിവക്ഷേത്രത്തിന് സമീപം  പഴയ വീടിനടുത്ത് മകന് നിർമ്മിച്ചു കൊണ്ടിരിക്കുന്ന  വിടിൻ്റെ മുൻവശത്താണ് കുഴഞ്ഞ് വീണ് മരിച്ചത്.

ഉടനെ സമീപത്തുള്ളവർ ഓടിക്കൂടി എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ആനക്കര, എടപ്പാൾ, വട്ടംകുളം, പടിഞ്ഞാറങ്ങാടി  എന്നിവിടങ്ങളിൽ നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയും മുൻ സി പി ഐ ആനക്കര ലോക്കൽ സെക്രട്ടറിയുമായിരുന്നു.
സമൂഹത്തിലെ വിവിധ മേഖലയിലുള്ളവർ അനുശോചനം രേഖപ്പെടുത്തി

ഭാര്യ കോമളം മക്കൾ ലെനിൻ ,രേഖ മരുമക്കൾ സുനി, പ്രദീപ്.സംസ്ക്കാരം ഇന്ന് ശനിയാഴ്ച വീട് വളപ്പിൽ നടക്കും.
 

Below Post Ad