കൂടല്ലൂർ പകിടകളി സംഘത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അഖിലകേരള പകിടകളി മത്സരത്തിന്റെ ഫൈനൽ മത്സരം ശനിയാഴ്ച നടക്കും.
ടൗൺടീം തേക്കുമ്പാട്, മോസ്‌കോ ഇരുമ്പിളിയം എന്നീ ടീമുകൾ തമ്മിലാണ് അവസാന മത്സരത്തിൽ ഏറ്റുമുട്ടുക.
ശനിയാഴ്ച വൈകീട്ട് 5 മണിക്ക് പി. മമ്മിക്കുട്ടി എം.എൽ.എ. മത്സരം ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്തംഗം എം.ടി. ഗീത അധ്യക്ഷയാകും.
മഞ്ഞപ്ര ശ്രീധരമേനോൻ മെമ്മോറിയൽ വിന്നേഴ്‌സ് ട്രോഫിക്കും പ്രൈസ് മണിക്കും കല്ലേക്കളത്തിൽ അച്യുതൻനായർ മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടിയാണ്
കൂടല്ലൂർ ഗുരുതിപ്പറമ്പിന് സമീപം മത്സരം നടക്കുന്നത്
കൂടല്ലൂർ പകിടകളി ഫൈനൽ മത്സരം ഇന്ന്
ജൂലൈ 30, 2022
Tags