ഇന്നും നാളെയുമായി നടക്കുന്ന സി. പി. ഐ തൃത്താല മണ്ഡലം സമ്മേളനത്തിനു കറുകപുത്തൂരിലെ പരമൻ കളരിക്കൽ നഗറിൽ(ഗസാല കൺവെൻഷൻ സെന്റർ) മുതിർന്ന പാർട്ടി അംഗം അബ്ദുൽ റഹ്മാൻ പതാക ഉയർത്തികൊണ്ട് തുടക്കമായി.
പ്രധിനിധി സമ്മേളനം സി. പി. ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. ഇ. ഇസ്മയിൽ ഉത്ഘാടനം ചെയ്തു.
സി. പി. ഐ സംസ്ഥാന കൌൺസിൽ അംഗം കെ. പി സുരേഷ് രാജ്, സി. പി. ഐ ജില്ലാസെക്രട്ടറി ടി. സിദ്ധാർത്ഥൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ കെ കൃഷ്ണൻകുട്ടി, കെ. സി ജയപാലൻ, ഒ.കെ. സെയ്‌തലവി, മുഹമ്മദ് മുഹ്സിൻ MLA തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു.