പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്‌കൃത (എസ്.എന്‍.ജി.എസ്) കോളേജില്‍ മൂന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മൂന്നാം സെമസ്റ്റര്‍ ബി.എ മലയാളം (ഓപ്പണ്‍ 1), ബി.എ എക്കണോമിക്‌സ്(ഓപ്പണ്‍ 1, എസ്.സി 1), ബി.എസ്.സി സുവോളജി(ഓപ്പണ്‍ 5, ഈഴവ 1, എസ്.സി 1), ബി.എസ്.ഇ ബോട്ടണി (ഓപ്പണ്‍ 1, എസ്.സി 1), ബി.എസ്.സി ഫിസിക്‌സ്(ഓപ്പണ്‍ 2, ഈഴവ 1, മുസ്ലിം 1), ബി.എസ്.സി കെമിസ്ട്രി(ഓപ്പണ്‍1, എസ്.സി 2, ഒ.ബി.എക്‌സ് 1) എന്നിവയാണ് ഒഴിവുകള്‍.
നിലവില്‍ ഇതേ കോഴ്‌സുകളില്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കോളേജ് മാറ്റം വഴി സീറ്റുകളിലേക്ക് പ്രവേശനം നേടാം. യോഗ്യരായ അപേക്ഷകര്‍ ജൂലൈ 11 ന് ഉച്ചക്ക് രണ്ടിനകം www.nsgscollege.org ല്‍ അപേക്ഷ നല്‍കണം.
അപേക്ഷയോടൊപ്പം എസ്.എസ്.എല്‍.സി, പ്ലസ് ടു, മാര്‍ക്ക് ലിസ്റ്റ്, അവസാനമായി യൂണിവേഴ്‌സിറ്റി പരീക്ഷ എഴുതിയ ഹാള്‍ ടിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യണം. വിശദവിവരങ്ങള്‍ കോളേജ് വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0466 2212223.