ഇന്ന് ജൂലൈ 15. അക്ഷരങ്ങളെ നക്ഷത്രങ്ങളാക്കി മലയാളത്തിന്റെ ആകാശത്തു വിതച്ച മഹാപ്രതിഭ എം ടി വാസുദേവൻ നായരുടെ ജന്മദിനം. നവതിയുടെ പടിവാതിൽക്കലേക്കെത്തുകയാണ് മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ.
ഇന്നു കേരളം അദ്ദേഹത്തിന്റെ ജന്മദിനം കൊണ്ടാടുകയാവും. പക്ഷേ മാടത്തു തെക്കേപ്പാട്ടു വാസുവിന് ശരിക്കു പിറന്നാൾ മറ്റൊരു ദിവസമാണ്. കർക്കടത്തിലെ ഉതൃട്ടാതി നാളിൽ. കർക്കടകം മറ്റന്നാൾ തുടങ്ങുകയേയുള്ളൂ. ഉതൃട്ടാതി ചൊവ്വാഴ്ചയുമാണ്.
ആ ദിവസത്തെക്കുറിച്ച് സമൃദ്ധമായതൊന്നും ഓർക്കാനില്ലാത്ത ഒരു ഉണ്ണി കടന്നുവരുന്നുണ്ട്; പിറന്നാളിന്റെ ഓർമ എന്ന കഥയിൽ. മകന്റെ പിറന്നാളിന് ഇടങ്ങഴി അരി കൂടുതൽ ചോദിച്ചതിന് കാരണവരുടെ തല്ലുകൊണ്ട അമ്മയുടെ കുട്ടിയാണ്. പഞ്ഞമാസത്തിലെ ആ ഉണ്ണിയാണ് പിന്നെ അക്ഷരംകൊണ്ടു മുഴുവൻ മലയാളികളെയും ഊട്ടിക്കൊണ്ടിരിക്കുന്നത്. ഇനിയുള്ള കാലം മുഴുവൻ മലയാളിയായി ജനിക്കുന്നവരെ ഊട്ടാൻ പോകുന്നതും.