ഇന്നും മഴ കനക്കും; പാലക്കാട് മലപ്പുറം ഉൾപ്പടെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്


 

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം.

ആഗസ്റ്റ് 31 വരെ സംസ്ഥാന വ്യാപകമായി ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.മലയോര മേഖലകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം. കാലവര്‍ഷക്കാറ്റ് ശക്തമായതോടെയാണ് സംസ്ഥാന വ്യാപകമായി മഴ കനക്കുന്നത്.


Below Post Ad